ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ കുറ്റപത്രം നല്‍കി, 14 പ്രതികള്‍

0

ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തിങ്കഴാഴ്ച പരിഗണിക്കും.

ചിദംബരത്തിനു പുറമേ മകന്‍ കാര്‍ത്തി, പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി അടക്കം 14 പ്രതികളാണ് ഉള്ളത്. 2017 മേയ് 17നാണ് കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here