കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു സി.പി.എം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റു ചെയ്തു. ഡിവൈ.എസ്.പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാസര്‍കോട് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പില്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ബുധനാഴ്ച എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here