കന്യാസ്ത്രീയെ അപമാനിച്ച പി.സി. ജോര്‍ജിനെതിരെ കേസെടുത്തു

0

കുറുവിലങ്ങാട്: ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വാര്‍ത്താ സമ്മേളനത്തില്‍ അപമാനിച്ച പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചതിന് ഐ.പി.സി 509 വകുപ്പ് പ്രകാരമാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തത്. ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് കന്യാസ്ത്രീയെ രൂക്ഷമായ ഭാഷയില്‍ മോശം പദപ്രയോഗങ്ങളിലൂടെ പി.സി ജോര്‍ജ്ജ് അപമാനിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here