തിരുവനന്തപുരം: ബാര്‍ കോഴ വിവാദം കത്തിനില്‍ക്കേ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തി നിയമസഭയുടെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായം രചിച്ച സംഭവത്തിലെ കേസ് പിന്‍വലിക്കുന്നു. 2015 മാര്‍ച്ച് 13 ന് ബജറ്റ് അവതരണം തടയാന്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട അന്നത്തെ എം.എല്‍.എ വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് വിവേദനം നല്കി.
രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടമാണ് അന്നുണ്ടായത്. ആറ് സി.പി.എം എം.എല്‍.എമാരെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, സി.കെ. സദാശിവന്, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് മറ്റു പ്രതികള്‍. വിഷയത്തില്‍ സ്പീക്കര്‍ തങ്ങളെ ശിക്ഷിച്ചതാണെന്നും പോലീസ് നടപടിയുണ്ടായല്‍ അത് വീണ്ടും ശിക്ഷിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നല്‍കിയിരിക്കുന്നത്.
Home Current Affairs Crime മാണിയെ തടയാന്‍ നിയമസഭയില്‍ അക്രമം നടത്തിയ സി.പി.എം എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നു