തിരുവനന്തപുരം | പോപ്പുലര്‍ ഫണ്ട് പ്രകടനത്തില്‍ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ പോലീസ് നടപടി തുടങ്ങി. കുട്ടിയെ പരിപാടിയില്‍ എത്തിച്ചതെന്നു കരുതുന്ന ഈരാറ്റുപേട്ട സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നവര്‍ക്കും സംഘാടകര്‍ക്കുമെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മത സ്പര്‍ധ വളര്‍ത്തുന്നതിനെതിരെ 153 (എ) വകുപ്പു പ്രകാരമാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് ചാര്‍ജ് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ റാലി ആലപ്പുഴയില്‍ നടന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തിരുന്നു. പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.