കോട്ടയം: നര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് കുറലിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് മാര്‍ജ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവാദ പ്രസംഗത്തിനെതിരെ ഓള്‍ ഇന്ത്യാ ഇമാം കൗണ്‍സിലിന്റെ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ് മൗലവി നേരത്തെ കുറവിലങ്ങാട് പോലീസിനെ സമീപിച്ചിരുന്നു. നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുക ചുമത്തിയാണ് കുറവിലങ്ങാട് പോലീസ് കേസെടുത്തത്. കേസിലെ നിയമപരമായി നേരിടുമെന്ന് പാലാ ബിഷപ്പ് ഹൗസ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here