- News Update |
- നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ദുബൈയിലാണ് വിജയ് ബാബു ഇപ്പോഴുള്ളതെന്നാണ് പോലീസ് പറയുന്നത്. ദുബൈയില്‍ വെച്ചുതന്നെ പിടികൂടാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. അതിനിടെ, ബലാത്സംഗം നടന്നുവെന്ന പരാതിപ്പെട്ട കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് റെയ്ഡ് നടത്തി. നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞുവെന്ന് പോലീസ് പറയുന്നു.
കൊച്ചി | പീഡനക്കേസില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനു നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിനെ പോലീസ് കേസെടുത്തു. സമൂഹമാധ്യമത്തിലെ ലൈവിലാണ് പരാതി നല്കിയ നടിയുടെ പേര് കഴിഞ്ഞ ദിവസം വിജയ് ബാബു വെളിപ്പെടുത്തിയത്. വിവാദമായതോടെ മണിക്കൂറുകള്‍ക്കുശേഷം വീഡിയോ നീക്കം ചെയ്തു.
നിയമം ലംഘിക്കുകയാണെന്നും ഈ കേസില്‍ താനാണ് ഇരയെന്നും വ്യക്തമാക്കിയാണ് വിജയ് ബാബു ലൈവില്‍ പ്രതികരിച്ചത്. പരാതിയെ തുടര്‍ന്ന് തന്റെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും ദു:ഖം അനുഭവിക്കുമ്പോള്‍ എതിര് കക്ഷി സുഖമായിരിക്കുകയാണെന്നു താരം പറഞ്ഞിരുന്നു.
ഏപ്രില്‍ 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് ഗോവയില്‍ അടക്കം എത്തിയെങ്കിലും അദ്ദേഹം വിദേശത്തേക്കു പോവുകയായിരുന്നു. താന്‍ ദുബായിലാണെന്നു നടനും പ്രതികരിച്ചിട്ടുണ്ട്. പരാതിയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണവും പരിശോധനയും തുടങ്ങിയിട്ടുണ്ട്. അതിനിടെയാണ്, ഇരയുടെ പേരുവെളിപ്പെടുത്തിയതിനു മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ, മുന്‍കൂര്‍ ജാമ്യം നേടാനുള്ള നടപടികള്‍ നടന് തുടങ്ങിയിട്ടുണ്ട്.