ഗുരുവായൂര്‍: ഐ.പി.എസ് ഓഫീസറുടെയും ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും വേഷത്തില്‍ ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയായി തട്ടിയ അമ്മയും മകനും കുടുങ്ങി. അമ്മയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നതിനിടെ മകന്‍ രക്ഷപെട്ടു.

തലശ്ശേരി സ്വദേശിനി ശ്യാമളയെയാണ് (58) ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കാശ്മീരിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് തട്ടിപ്പില്‍ പങ്കാളിയായ മകന്‍ പോലീസിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അമ്മയെ പോലീസിനു മുന്നിലേക്ക് തള്ളിയിട്ട് രക്ഷപ്പെടുകയായിരുന്നു. മകന്‍ വിബിന്‍ കാത്തിക് (29) ആണ് പിന്‍വാതിലിലൂടെ ഓടി രക്ഷപെട്ടത്.

രണ്ടു വര്‍ഷമായി മമ്മിയൂരിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഇവര്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് ഗുരുവായൂരിലെ ആറ് ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് 11 ആഢംബര കാറുകള്‍ വാങ്ങി. കൂടാതെ പരിചയം സ്ഥാപിച്ച് ഗുരുവായൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മാനേജര്‍ സുധാദേവിയില്‍ നിന്ന് 97 പവനും 25 ലക്ഷം രൂപയും തട്ടി. സുധാദേവിയുടെ പരാതിയിലാണ് ശ്യാമളയെ അറസ്റ്റ് ചെയ്തത്.

ജമ്മു കാശ്മീരിലെ കുപ്പുവാര ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പുമാണ് തട്ടിപ്പിന് വിപിന്‍ ഉപയോഗിച്ചത്. തലശ്ശേരി ലോക്കല്‍ ഫണ്ട് ആഡിറ്റ് ഓഫീസില്‍ പ്യൂണായിരുന്ന ശ്യാമളയെ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുനടത്തിയതിന് പിരിച്ചുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here