ആത്മഹ്യയ്ക്ക് ശ്രമിച്ചിട്ടും രക്ഷപെട്ട പ്രതിക്ക് വധശിക്ഷ, അമ്മയ്ക്ക് ജീവപര്യന്തം

0
5

കൊച്ചി: ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം പ്രതിക്കുള്ള കോടതി വിധി വധശിക്ഷ. ചോറ്റാനിക്കരയില്‍ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. കുട്ടിയുടെ അമ്മ റാണി, മറ്റൊരു പ്രതി ബേസില്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും എറണാകുളം പോക്‌സോ കോടതി വിധിച്ചു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദിവസം പ്രതി രഞ്ജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 2013 ഒക്‌ടോബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അവിഹിത ബന്ധത്തിനു തടസമാകുമെന്ന് കരുതി, നാലു വയസുകാരിയായ കുട്ടിയെ കൊലപ്പെടുത്തി. പിന്നാലെ റാണി ചോറ്റാനിക്കര പോലീസില്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കി. മോഴിയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. സംഭവ സമയത്ത് റാണിയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ ജയിലിലയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here