വീണ്ടും കൊല: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്നു

0

തിരുവനന്തപുരം: കരമനയ്ക്കു പിന്നാലെ ശ്രീവരാഹത്ത്…തലസ്ഥാനത്തിനെ നടുക്കി വീണ്ടും യുവാവ് കുത്തേറ്റു മരിച്ചു. ലഹരി മരുന്ന് മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെ, ശ്രീവരാഹം സ്വദേശി ശ്യാം (28) എന്ന മണിക്കുട്ടനാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കും കുത്തേറ്റിട്ടുണ്ട്. രജിത്ത്, മനോജ് എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.

ഒരാഴ്ചയ്ക്കിടെ തലസ്ഥാന നഗരിയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. മൂന്നാഴ്ച്ചക്കിടെയുള്ള മൂന്നാമത്തെയും.

LEAVE A REPLY

Please enter your comment!
Please enter your name here