തിരുവനന്തപുരം: ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്ന സന്ദേശമുയര്‍ത്തി ഗൃഹലക്ഷ്മി ദ്വൈവാരികയുടെ കവര്‍പേജാക്കിയ മുലയൂട്ടുന്ന മോഡലിന്റെ ചിത്രത്തിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി.

തുറസായ സ്ഥത്തെ തുറന്ന മുലയൂട്ടലിനെന്ന പേരില്‍ കേരളത്തിലെ പൊതുബോധത്തെ പരിഹസിക്കുന്ന കച്ചവടതന്ത്രം മാത്രമാണിതെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ബാലാവകാശ കമ്മിഷനില്‍ പരാതിയെത്തിയിരിക്കുന്നത്. അമ്മയല്ലാത്ത മോഡല്‍ അണിഞ്ഞൊരുങ്ങി മുലയൂട്ടല്‍ പോസ് ചെയ്യുന്നത് വിശ്വസിച്ച് അമ്മിഞ്ഞനുകരുന്ന കുഞ്ഞിന്റെ നിസഹായവസ്ഥയാണ് ബാലാവകാശക്കമ്മീഷനില്‍ പരാതിയായി എത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍, ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ് എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here