പി.ആര്‍.ഒയുടെ മുറിയിലെ രക്തക്കറ ജിഷ്ണുവിന്റേതിനു സമാനം; ദുരൂഹത ചുരുളഴിയുന്നു

0
3

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് പി.ആര്‍.ഒയുടെ മുറില്‍ കണ്ടെ രക്തകറ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെതിനു സമാനം. ജിഷ്ണുവിനു മര്‍ദനമേറ്റ പി.ആര്‍.ഒയുടെ മുറില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ- പോസിറ്റീവാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. രക്തം ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ മാതാപിതാക്കളുടെ രക്ത സാമ്പികളുകള്‍ ഇന്ന് ശേഖരിക്കും.

കോപ്പി അടിച്ചുവെന്ന പേരില്‍ ജിഷ്ണുവിനെ കോളജ് പി.ആര്‍.ഒയുടെയും വൈസ് പ്രിന്‍സിപ്പലിന്റെ അടക്കമുള്ള മുറികളിലും എത്തിച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്ന് പോലീസിന്റെ ആദ്യ റിപ്പോര്‍ട്ടിലെ പരാമര്‍ശനം ബലപ്പെടുത്തുന്നതാണ് തെളിവുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here