നഗ്നചിത്രം പകര്‍ത്തി പണവും ബെന്‍സും തട്ടി, സിനിമാ പ്രവര്‍ത്തകയും കൂട്ടാളിയും പിടിയില്‍

0
3

കൊച്ചി: നഗ്നചിത്രം പകര്‍ത്തി പണം തട്ടിയ കേസില്‍ സിനിമാ പ്രവര്‍ത്തയായ യുവതിയും കൂട്ടാളിയും പിടിയില്‍. പാലാരിവട്ടം സ്വദേശി ജൂലി, കാക്കനാട് സ്വദേശി രഞ്ജിഷ് എന്നിവരെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലിയും സംഘവും യുവാക്കളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിലേക്ക് ജനുവരി 27നു രണ്ടു യുവാക്കളെ വിളിച്ചുവരുത്തിയാണ് വിവസ്ത്രരാക്കി ചിത്രമെടുത്തത്. ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കളുടെ പണവും കാറും സംഘം തട്ടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here