ദളിത് യുവതിക്കു പീഡനം, കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളടക്കം മൂന്നു പേര്‍ക്കെതിരെ കേസ്

0
3

രാജ്‌കോട്ട്: 19 വയസുകാരിയായ ദളിത് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് ബി.ജെ.പി, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രദേശിക നേതാവ് അമിത് പാണ്ഡാലിയ, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ശാന്തി പണ്ഡാലിക, ഇവരുടെ സുഹൃത്ത് വിപുല്‍ ഷേഖ്ദ എന്നിവരാണ് കസ്റ്റഡിയിലായത്.

കഴിഞ്ഞ ബുധനാഴ്ച, ഗുജറാത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം കാറിനുള്ളില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് വൈകുന്നേരം വീടിനടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ഗോണ്ഡാല്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here