ബംഗളൂരു:  മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ ബിനീഷ് കോടിയേരിയുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയത്. ബംഗളൂരു സെഷൻസ് കോടതിയുടേതാണ് നടപടി. ബിനീഷ് നൽകിയ ജാമ്യാപേക്ഷ കൂടുതൽ വാദം കേൾക്കുന്നതിനായി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു.

പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ബിനീഷിനെ റിമാന്‍ഡ് ചെയ്തത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ്‌ നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും കേസ് അസാധു ആക്കണമെന്നുമുള്ള ബിനീഷിന്റെ ആവശ്യം കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡി ഇക്കാര്യത്തിൽ നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഇ.ഡി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here