ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ അപേക്ഷ ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി തള്ളി. അന്വേഷം പുരോഗമിക്കുകയാണെന്നും ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇനിയും ആളകളെ ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു. ഒക്ടോബര്‍ 29ന് ആയിരുന്നു ലഹരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായത്.
കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ബിനീഷുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതിയില്‍ ഇ.ഡി.വ്യക്തമാക്കി. ബിനീഷിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ
ബാധിക്കുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു..
23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് നവംബര്‍ 11 മുതല്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇഡിയുടെ അറസ്റ്റ് നിയമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.