കള്ളപ്പണത്തിനു പിന്നാലെ മയക്കു മരുന്ന് കേസും, ബിനീഷ് കോടിയേരിയെ എന്‍.സി.ബി. അറസ്റ്റ് ചെയ്തു

0
80

ബംഗളൂരു: ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ബിനീഷ് കഴിയുന്ന ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് എന്‍.സി.ബി. അധികൃതര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം എന്‍.സി.ബി. രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കളളപ്പണ കേസിനു പുറമേയാണ് മയക്കു മരുന്ന് കേസുകൂടി വരുന്നത്. ഇതോടെ ജാമ്യം ലഭിച്ചു പുറത്തിറങ്ങാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണമാകും.

അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കന്നഡ സീരിയല്‍ നടി അനിഖയ്‌ക്കൊപ്പം ലഹരിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ബിനീഷിലെത്തിയത്. അനൂപിന്റെ ലഹി ഇടപാടുകളുടെ താവളമായി മാറിയ ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് പണം നല്‍കിയിരുന്നുവെന്ന കണ്ടെത്തല്‍ നിര്‍ണായകമാവുകയും ചെയ്തു. താന്‍ ബിനാമി മാത്രമാണെന്ന് അനൂപ് മൊഴി നല്‍കുക കൂടി ചെയ്തതോടെ കുരുക്കു മുറുകി.

LEAVE A REPLY

Please enter your comment!
Please enter your name here