ഷൂട്ടിങ്ങിനിടെ നടിയുടെ ടൗവ്വലഴിഞ്ഞു; ദൃശ്യങ്ങള്‍ നെറ്റിലിട്ട സംവിധായകന്‍ കുടുങ്ങി

0

മുംബൈ: ഇരുപത്തെട്ടുകാരിയായ നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറലാക്കിയ ഭോജ്പുരി സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. സംവിധായകന്‍ ഉപേന്ദ്രകുമാറാണ് പിടിയിലായത്. യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ മിനിട്ടുകള്‍ക്കകം ആയിരക്കണക്കിന്‌പേരാണ് കണ്ടത്. തുടര്‍ന്ന് ചില അശ്ലീലവെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടു.

2017 ജൂണ്‍ മാസമാണ് ഷൂട്ടിങ്ങ് നടന്നത്. ബാത്ത്‌റൂം സീന്‍ ചിത്രീകരണത്തിനിടെ ടൗവ്വലഞ്ഞുവീഴുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞെങ്കിലും എഡിറ്റ് ചെയ്തുകളയാമെന്നായിരുന്നു ധാരണ. എന്നാല്‍ സംവിധായകന്‍ ഈ ദൃശ്യങ്ങള്‍ മാത്രം ഇന്റര്‍നെറ്റിലിടുകയായിരുന്നു. തുടര്‍ന്ന് നടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2018 ജനുവരി 28നാണ് ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തിരുന്നത്. ഒളിവില്‍പോയ ഇയാളെ കഴിഞ്ഞദിവസമാണ് അറസ്റ്റുചെയ്തത്. മുംബൈപോലീസ് ഇടപെട്ട് സൈബര്‍സെല്ലിന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും നീക്കിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here