ചന്ദ്രശേഖര്‍ ആസാദിനെ റിമാന്‍ഡ് ചെയ്തു, ബിനോയ് വിശ്വം അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു

0

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു ഡല്‍ഹിയില്‍ നേതൃത്വം നല്‍കിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ റിമാന്‍ഡ് ചെയ്തു. മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിച്ച ബിനോയ് വിശ്വം എം.പി. അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡല്‍ഹി ജുമാ മസ്ജിദിനു പുറത്തുവച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതിഷേധക്കാരെ മറിയാക്കി മണിക്കൂറുകള്‍ നീണ്ട ഒളിച്ചുകളി നടത്തിയ ചന്ദ്രശേഖറിനെ ഡല്‍ഹി പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവിടെ അക്രമ സംഭവങ്ങളുണ്ടായത്. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ആസാദിന്റെ ജാമ്യാപേക്ഷ തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here