പ​ത്ത​നം​തി​ട്ട: 9 തും 13ഉം ​വ​യ​സ്സു​ള്ള ആ​ണ്‍​കു​ട്ടി​ക​ളെ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച്‌​ കാ​മു​ക​നൊപ്പം പോ​യ യു​വ​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം സ്വ​ദേ​ശി ബീ​ന​യാ​ണു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 14-ാം തി​യ​തി മ​ക്ക​ളെ​യും കൂ​ട്ടി മ​ല​യാ​ല​പ്പു​ഴ​യി​ലെ ബ​ന്ധു വീ​ട്ടി​ലേ​ക്കു പോ​യ​താ​ണു ബീ​ന. പ​ക്ഷെ ബ​ന്ധു വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ല്‍ ബീ​ന മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌ അ​വി​ടെ കാ​ത്തു​നി​ന്ന കാ​മു​ക​ന്‍ ര​തീ​ഷി​ന് ഒ​പ്പം ക​ട​ന്നു​ക​ള​ഞ്ഞു.

ചെ​ന്നൈ, രാ​മേ​ശ്വ​രം, തേ​നി, ബം​ഗ​ളു​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ച്ച​ശേ​ഷം തി​രി​കെ നാ​ട്ടി​ലെ​ത്തി ക​ട​മ്മ​നി​ട്ട​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ര​ഹ​സ്യ​മാ​യി ക​ഴി​യ​വേ​യാ​ണ് ഇ​രു​വ​രും പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സിം ​കാ​ര്‍​ഡ് മാ​റ്റി ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ സ​ഞ്ചാ​രം. ബീ​ന​യു​ടെ ഭ​ര്‍​ത്താ​വ് മുമ്ബ് ഗ​ള്‍​ഫി​ലാ​യി​രു​ന്നു. ജു​വ​നൈ​ല്‍ ജ​സ്​​റ്റി​സ് നി​യ​മ​പ്ര​കാ​രം കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. ര​ണ്ട് ത​വ​ണ വി​വാ​ഹം ക​ഴി​ച്ച​യാ​ളാ​ണു ര​തീ​ഷ്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​ണ്. ബീ​ന അ​ട്ട​ക്കു​ള​ങ്ങ​ര സ​ബ് ജ​യി​ലി​ലും ര​തീ​ഷ് കൊ​ട്ടാ​ര​ക്ക​ര ജ​യി​ലി​ലു​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here