സിനിമ കാണുന്നതിടിടെ സ്വയം ബാഹുബലിയായി…. കാറുകള്‍ ഒന്നൊന്നായി അടിച്ചു തകര്‍ത്തു

0
2

കൊല്ലം: സിനിമ കാണുന്നതിനിടെ സ്വയം ബാഹുബലിയായി. സിനിമാ സ്‌റ്റൈലില്‍ മുന്നില്‍ കണ്ട കാറുകള്‍ ഒന്നൊന്നായി അടിച്ചു തകര്‍ത്തു. ഒന്നും രണ്ടുമല്ല, പതിനഞ്ചോളം എണ്ണം…. ബാഹുബലി സിനിമ കണ്ടശേഷം യുവാവ് പരാക്രമം നടത്തിയത് അഞ്ചലിലാണ്.

അഞ്ചലിലെ അര്‍ച്ചന തിയേറ്ററില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ബാഹുബലി സിനിമകാണാന്‍ വന്ന യുവാവ് സിനിമ നടക്കുന്നതിന്റെ ഇടയില്‍ തിയേറ്റര്‍ ജീവനക്കാരുമായിട്ടുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അര്‍ച്ചനാ ഹോട്ടലും, തിയേറ്റര്‍ ഉടമയുടെ വാഹനം ഉള്‍പ്പടെ തീയേറ്ററിന് പുറത്തുപാര്‍ക്ക് ചെയ്തിരുന്ന 15ഓളം വാഹനങ്ങള്‍ ഞാനാടാ ബാഹുബലി എന്നുപറഞ്ഞു അടിച്ചുതകര്‍ക്കുകയായിരുന്നു. ഈ യുവാവിനെ അഞ്ചല്‍ മിഷന്‍ഹോസ്പിറ്റലില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവ് മദ്യലഹരിയിലായിരുന്നു. അഞ്ചല്‍ സ്വദേശിയായ ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here