800 കോടി തിരിച്ചടച്ചില്ല, റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

0

ഡല്‍ഹി: അഞ്ച് ബാങ്കുകളില്‍ നിന്നായി 800 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്ന റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ നിന്ന് മുങ്ങിയിട്ടില്ലെന്ന് വിക്രം കോത്താരി ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. കാണ്‍പൂരിലുണ്ടെന്നും വായ്പ തിരിച്ചടയ്ക്കുമെന്നും കോത്താരി വ്യക്തമാക്കിയിരുന്നു. പണം തിരിച്ചടയ്ക്കാനായി യാത്ര ചെയ്യേണ്ടി വരുമെന്നും വിക്രം കോത്താരിയ കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ മല്യയ്ക്കും നീരവ് മോദിക്കും സമാനമായി രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിബിഐ നീക്കം. വിക്രം കോത്താരിയുടെ കാണ്‍പൂരിലെ വീട് സിബിഐ റൊയ്ഡ് ചെയ്യുകയാണ്. യൂണിയന്‍ ബാങ്കില്‍ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കില്‍ നിന്ന് 352 കോടിയും വായ്പ എടുത്ത ശേഷം കോത്താരി ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നാണ് കേസ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here