കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്്‌ള പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വപ്‌നയ്‌ക്കെതിരായ കോഫെപോസ കരുതല്‍ തടങ്കല്‍ ഹൈക്കോടതി നേരത്തെ റദ്ദാക്കിയതിനു പിന്നാലെയാണ് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ചത്. ഇതോടെ ഇവര്‍ക്കു ജയില്‍ മോചനത്തിനു വഴിയൊരുങ്ങി.

ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് യു.എ.പി.എ കേസില്‍ സ്വപ്‌ന ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. പി.എസ്. സരിത്, മുഹമ്മദ് ഷാഫി, കെ.ടി.റമീസ്, എ.എം.ലാല്‍, റബ്ബിന്‍സ്, കെ.ടി. ഷറഫുദീന്‍, മുഹമ്മദാലി എന്നിവരാണ് ജാമ്യം ലഭിച്ച മറ്റു പ്രതികള്‍. സരിത്തിനും റബ്ബിന്‍സിനും കോഫെപോസ് നിലനില്‍ക്കുന്നതിനാല്‍ മോചനം ലഭിക്കാനിടയില്ല. ഒരു വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here