കൊച്ചി | അഭയ കേസ് പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജാമ്യം അനുവദിച്ചു. ശിക്ഷാ വിധി സസ്പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചിന്റെ വിധി. 5 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും, പ്രതികള്‍ സംസ്ഥാനം വിടരുതെന്നും ജാമ്യവ്യവസ്ഥയില്‍ ഉണ്ട്. സി.ബി.ഐ ഒത്തുകളിച്ചതുകൊണ്ടാണ് പ്രതികള്‍ക്കു ജാമ്യം ലഭിച്ചതെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ രംഗത്തെത്തി.