കോഴിക്കോട്: ഓട്ടോ സ്റ്റാന്‍ഡിലുണ്ടായ തര്‍ക്കത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനു പിന്നാലെ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ ഏലത്തൂര്‍ എസ്.കെ. ബസാര്‍ രാജേഷാണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷ് മരണത്തിനു കീഴടങ്ങുകയായിരുന്നു. കേസില്‍ അറസ്റ്റിലായ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. മുപ്പതോളം പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here