കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ ദിവസം ഇവരെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

അന്‍സിയെയും സുഹൃത്തുക്കളെയും ഇയാള്‍ ഹോട്ടലില്‍ നിന്നു കാറില്‍ പിന്തുടര്‍ന്നിരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. പോലീസ് നടപടികള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് ഇന്ന് അഭിഭാഷകനൊപ്പം ഇയാള്‍ ഹാജരായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചശേഷം സൈജു തങ്കച്ചര്‍ ഒളിവില്‍ പോയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here