ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

0

പാലക്കാട്: മോഷ്ടാവെന്ന് ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച കൊന്ന കേസില്‍ പ്രതികളായ പതിനാറ് പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി പോലീസ കുറ്റപത്രം. 11640 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.

സാക്ഷി മൊഴികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ആകെ 165 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് സിസി ടിവി ക്യാമറകളില്‍ നിന്നുള്ള ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പ്രധാന തെളിവായി മാറി. മധുവിന്റെ ശരീരത്തില്‍ 16 പ്രധാന മുറിവുകള്‍ ഉണ്ടായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here