വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം

0

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തിവരുന്ന വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പുലര്‍ച്ചെ 1.45 മണിയോടെയാണ് ആക്രമണം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here