പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ആശാറാം ബാപ്പുവിന് ജീവപര്യന്തം

0

ജയ്പൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്(77) ജീവപര്യന്തം. വിധി പ്രസ്താവം കേട്ട് ആസാറാം കോടതയില്‍ കുഴഞ്ഞു വീണു. മറ്റു മൂന്നു പേര്‍ക്കും 20 വര്‍ഷം തടവിനും ശിക്ഷിച്ചു.

ജോധ്പുര്‍ എസ്.സി, എസ്.ടി. കോടതിയുടെ പ്രത്യേക ബെഞ്ച് ജയിലിനുള്ളില്‍ വച്ചാണ് വിധി പ്രസ്താവിച്ചത്. 2013 ഓഗസ്റ്റ് 15ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് 16 കാരിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കേസില്‍ വിധി പറയുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് നാനൂറോളം പേരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ആശാറാമിന്റെ ആശ്രമത്തില്‍ നിന്നും അനുയായികളെ പൊലീസ് ഒഴിപ്പിച്ചു.

ദേര സച്ച സൗദ കേസിലെ വിധി ഉത്തരേന്ത്യയില്‍ വലിയ അക്രമങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സമാന ആക്രമണ സാധ്യത കണക്കിലെടുത്ത് ആശാറാമിന്റെ അനുയായികള്‍ കൂടുതലുള്ള ഹരിയാന,മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളും കനത്ത സുരക്ഷയിലാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here