നാടന്‍പാട്ടു കലാകാരനെ അര്‍ദ്ധരാത്രി വെട്ടിക്കൊന്നു

0

കിളിമാനൂര്‍: കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കിളിമാനൂരിന് സമീപം മടവൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം. നാടന്‍പാട്ടു കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ മെട്രാസ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ഉടമ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷാ(35)ണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ പരിക്കുകളോടെ ചികിത്സയിലാണ്.

കുറെക്കാലം വിദേശത്തായിരുന്ന രാജേഷ് ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നത് .ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ മടവൂര്‍ പോസ്റ്റാഫീസ് ജഗ്ഷനില്‍ തന്റെ സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ ശേഷം റൂമിനു മുന്നില്‍ എത്തിയ ഉടനെയായിരുന്നു കൊലപാതകം. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി കുട്ടന് വേട്ടേറ്റെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here