കൂടത്തായിയില്‍ ജോളി, ആന്ധ്രയില്‍ സയനൈഡ് ശിവ, ധനയാകര്‍ഷ യന്ത്രത്തിന് എത്തിയവര്‍ പ്രസാദം കഴിച്ച് വീണു മരിച്ചു

0
12

ഹൈദരാബാദ്: കേരളത്തെ നടുക്കിയത് ജോളിയെങ്കില്‍ ആന്ധ്രയെ നടുക്കി ശിവ. 20 മാസത്തിനിടെ സയനൈഡ് കലര്‍ത്തി നല്‍കി സിംഹാദ്രിയെന്ന ശിവ (38) കൊലപ്പെടുത്തിയത് പത്തുപേരെ.

മൂന്നു സ്ത്രീകളെയും ഏഴു പുരുഷന്മാരെയുമാണ് ഇയാള്‍ വക വരുത്തിയതെന്ന് പോലീസ പറയുന്നു. ജോളിക്ക് ഭക്ഷണമായിരുന്നു പ്രിയമെങ്കില്‍ ശിവ ഉപയോഗിച്ചത് പ്രസാദമാണ്. ശിവയുടെ മുത്തശ്ശിയും സഹോദര ഭാര്യയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 2018 ജനുവരി മുതലാണ് കൊലപാതകള്‍ തുടങ്ങിയത്.

ഗോദാവരി ജില്ലയിലെ കെ നാഗരാജ് (49) ന്റെ മരണത്തിലുണ്ടായ അന്വേഷണമാണ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. ബാങ്കില്‍ നിക്ഷേപിക്കാനായി പണവും സ്വര്‍ണവുമായി വീട്ടില്‍ നിന്നിറങ്ങിയ നാഗരാജിനെ മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയ സ്തംഭനമോ മസ്തിഷ്‌കാഘാതമോ ആയിരിക്കാം മരണകാരണം എന്നായിരുന്നു പോലീസിന്റെ പ്രഥമിക നിഗമനം. ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇയാള്‍ സയനൈഡ് ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെ അന്വേഷണം തുടങ്ങി.

മരിക്കുന്നതിന് അല്‍പം മുമ്പ് ഇയാള്‍ ശിവയ്ക്ക് രണ്ട് ലക്ഷത്തോളം രൂപ ധനാകര്‍ഷണ യന്ത്രം സ്വന്തമാക്കാനായി കൈമാറിയത് കണ്ടെത്തി. ശിവയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ 220 പേരില്‍ 10 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരാണെന്ന് കണ്ടെത്തിയതോടെയാണ് ഇനിയും മരണങ്ങളുണ്ടാകുന്നത് തടയാന്‍ പോലീസിനായത്.

ധനാകര്‍ഷണ യന്ത്രം വാങ്ങാനായി എത്തുന്നവര്‍ പണം കൈമാറിക്കഴിയുമ്പോള്‍ സയനൈഡ് കലര്‍ത്തിയ പ്രസാദം നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. ഒരു നിക്കല്‍ കോട്ടിങ് വര്‍ഷോപ്പില്‍ നിന്നാണ് ഇയാള്‍ സയനൈഡ് സംഘടിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here