പിന്നിലെ കതക് തുറന്ന് അകത്ത് കയറി, വിവാഹത്തിനുള്ള 100 പവനും, ഒരു ലക്ഷവും കവര്‍ന്നു, എറണാകുളത്ത് തസ്‌കര ഭീതി മാറുന്നില്ല

0
4

ആലുവ: എറണാകുളത്ത് തസ്‌കര ഭീതി ഒഴിയുന്നില്ല. വീട് കുത്തിത്തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയില്‍ പടിഞ്ഞാറേ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ആരുമില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച.

വിവാഹ ആവശ്യത്തിന് ലോക്കറില്‍ നിന്നെടുത്ത് വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് രക്ഷപെട്ടത്ത്. രാവിലെ ഇവരുടെ കുടുംബം മമ്പുറത്ത് സന്ദര്‍ശനത്തിന് പോയിയിരുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം തിരിച്ചറിഞ്ഞത്. വീടിനു പിന്നിലെ കതകിന്റെ താഴ് തകര്‍ത്ത് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. കത്തി, പിക്കാസ് തുടങ്ങിയ ചില ആയുധങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here