കൊച്ചി: നിയമവിദ്യാര്‍ത്ഥി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ആലുവ ഈസ്റ്റ് മുന്‍ സി.ഐ. സുധീറിനെ സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു സംസാരിച്ചതിനു പിന്നാലെയാണ് ഡി.ജി.പിയുടെ ഉത്തരവ്. സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മൊഫിയയുടെ പിതാവിനു ഉറപ്പു നല്‍കിയിരുന്നു. സുധീറിന്റെ നടപടികളില്‍ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണത്തിന്റെ ചുമതല കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമ്മിഷണര്‍ക്കു കൈമാറി. സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പോലീസ് സ്‌റ്റേഷനു മുന്നില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേത്വത്വത്തില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here