നഗ്നയാക്കിയ നിലയില്‍ മരിച്ചു കിടന്ന മേരി ജാക്വിലിന്റെത് കൊലപാതകം, രണ്ടു സ്ത്രീകളടക്കം 3 അറസ്റ്റ്

0

ആലപ്പുഴ: ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ നഗ്നയായ നിലയില്‍ മരിച്ചു കിടന്ന മേരി ജാക്വിലിന്റെത് കൊലപാതകം. വീടു കേന്ദ്രീകരിച്ചു നടന്ന ലൈംഗിക ഇടപാടു സംബന്ധിച്ച തകര്‍ത്തമാണ് കൊലപാതകതതിലേക്ക് നയിച്ചതെന്ന് പോലീസ്. രണ്ടു സ്ത്രീകളടക്കം മൂന്നു പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

പുന്നപ്ര പണിക്കന്‍വെള വീട്ടില്‍ അജ്മല്‍ (28), ആലപ്പുഴ പവര്‍ഹൗസ് തൈപ്പറമ്പില്‍ വീട്ടില്‍ മുംതാസ് (46), ലൈംഗിക തൊഴിലാളി നേതാവ് സീനത്ത് എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 12നാണ് വീട്ടിലെ കിടപ്പുമുറിയില്‍ മേരി ജാക്വിലിന്റെ മൃതദേഹം നഗ്നയാക്കിയ നിലയില്‍ കണ്ടെത്തിയത്. അജ്മലും മുംതാസും ചേര്‍ന്ന് ജാക്വിലിനെ കൊലപ്പെടുത്തിയശേഷം സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. കൊലപാതകം നടത്തിയശേഷം വീട് പുറത്തുനിന്ന് പൂട്ടി പ്രതികള്‍ സ്ഥലം വിട്ടു.

മേരിയുടെ വീട്ടില്‍ നിന്ന് കാണാതായ മൊബൈല്‍ ഫോണ്‍ മറ്റൊരു സിം ഇട്ട് ദിവസങ്ങള്‍ക്കുശേഷം പ്രതികള്‍ ഉപയോഗിച്ചതാണ് കേസില്‍ നിര്‍ണ്ണായകമായത്. ഗള്‍ഫില്‍ നിന്ന് പലതവണ വിളിച്ചിട്ട് മെരിയെ കിട്ടാതെ മകന്‍ നാട്ടിലെത്തി പോലീസിന്റെ സഹായത്തോടെ വീടു തുറക്കുകയായിരുന്നു. പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പോലീസ് കൊലപാതകം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here