ആലപ്പുഴ: ഷാന്‍ വധക്കേസില്‍ നേരിട്ടു പങ്കുള്ള അഞ്ച് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പ്രധാന പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here