കരിപ്പുര്‍: എയര്‍ഹോസ്റ്റസ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 99 ലക്ഷം രുപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായത്. കോഴിക്കോട് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്വര്‍ണ മിശ്രിതം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here