വാഷിംഗ്ടണ്‍ | അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഒക്ലഹോമയിലെ ടള്‍സയില്‍ ആശുപത്രി ക്യാമ്പസിലുണ്ടായ വെടിവയ്പ്പില്‍ നാലു മരണം. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പോലീസ് പറയുന്നത്. ടള്‍സയിലെ സെന്റെ ഫ്രാന്‍സിസ് ആശുപത്രി ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാള്‍ തോക്കുമായി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ അയാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ടള്‍സ പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.