ചോദ്യം ചെയ്യാന്‍ മാത്രമെങ്കില്‍ ബിഷപ്പ് വരുമെന്ന് അഭിഭാഷകന്‍, സഹകരിക്കുമെന്ന് രൂപത

0

ഡല്‍ഹി: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. ചോദ്യം ചെയ്യലിനു മാത്രമാണെങ്കില്‍ നോട്ടീസ് ലഭിച്ചാല്‍ ഹാജരാകും. കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, അഭിഭാഷകന്റെ നിലപാട് തള്ളി ജലന്ധര്‍ രൂപത രംഗത്തെത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും നിലപാടു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രൂപത അറിയിച്ചു.

ഇ-മെയില്‍ വഴിയും ജലന്ധര്‍ പോലീസ് വഴിയുമാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് കേരള പോലീസ് കൈമാറിയിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here