കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ.ബി.എ ആളൂര്‍ ഏറ്റെടുത്തു. സുനിയെ റിമാന്‍ഡ് ചെയ്തിരിക്കുന്ന കാക്കനാട് സബ് ജയിലില്‍ എത്തിയ ആളൂര്‍ സുനിയുമായി കൂടിക്കാഴ്ച്ച നടത്തി. നടി അക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സുനി പറഞ്ഞതായി കൂടിക്കാഴ്ചയ്ക്കുശേഷം ആളൂര്‍ പ്രതികരിച്ചു. ഇതിന് ശേഷം തന്റെ വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി. അപേക്ഷ അടുത്ത ദിവസം കോടതി മുമ്പാകെ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here