എഡിജിപിയുടെ മകള്‍ക്ക് പ്രത്യേക പരിഗണനയില്ല, അറസ്റ്റ് തടയാതെ ഹൈക്കോടതി

0

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സ്‌നിഗ്ദ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്നും ഏതൊരു പൗരനെയും പോലെയാണ് എ.ഡി.ജി.പിയുടെ മകളെന്നും കോടതി വ്യക്തമാക്കി. എന്തിനാണ് അറസ്റ്റിനെ ഭയക്കുന്നതെന്നു കോടതി ചോദിച്ചു. കേസിലെ തുടര്‍നടപടികള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യം കോടതി വ്യാഴാഴ്ച പരിഗണിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here