സി.ബി.ഐ ചമഞ്ഞ് പണം തട്ടാന്‍ ശ്രമം, നടി ലീന ഒളിവില്‍, തെരയാനിറങ്ങി സി.ബി.ഐ

0
5

കൊച്ചി: സി.ബി.ഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞു ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ലീന മരിയപോള്‍ ഒളിവില്‍. കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു ലീനയുടെ കൊച്ചിയിലെ ബ്യുട്ടി സലൂണിലും ചെന്നൈയിലെ വീട്ടിലും സി.ബി.ഐ നോട്ടീസ് പതിച്ചു.

ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലീനയ്ക്ക് എതിരെ സി.ബി.ഐ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളില്‍ ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി ജാഗ്രതാ നിര്‍ദേശം നല്‍കി. എന്നാല്‍, സി.ബി.ഐ നീക്കത്തിനു മുന്നേ ലീന രാജ്യം വിട്ടിരിക്കാനുള്ള സാധ്യതകളാണ് ഉയരുന്നത്. സമാന സ്വഭാവമുള്ള കേസുകളില്‍ ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here