Updates  * കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കും. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതു കൊണ്ടാണ് ഒളിവില്‍ പോയതെന്നും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ പ്രതികള്‍ പറഞ്ഞു.

  • * കൊച്ചി ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു.
  • * നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നുവെന്നും പ്രതികള്‍ പ്രതികരിച്ചു.

കൊച്ചി: ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് മാ​ളി​ല്‍ വ​ച്ച് യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ സി​.സി.​ടി​.വി ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.ര​ണ്ടു പേ​ര്‍​ക്കും പ്രാ​യം 25ല്‍ ​താ​ഴെ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മെ​ട്രോ റെ​യി​ല്‍ വ​ഴി​യാ​ണ് ര​ണ്ട് പ്ര​തി​ക​ളും മാ​ളി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​രു​വ​രും മെ​ട്രോ​യി​ല്‍ ത​ന്നെ സൗ​ത്ത് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​യി. പ്ര​തി​ക​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.

കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നടി സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നടിയും സഹോദരിയും മാതാവും ഒരു ബന്ധുവുമാണ് ഇടപ്പള്ളയിലെ മാളിലെത്തിയത്. നടിയും സഹോദരിയും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോഴാണ് രണ്ട് യുവാക്കളെത്തിയത്. മാതാവും ബന്ധുവും മറ്റൊരു ഷോപ്പിലായിരുന്നു.

മാളില്‍ ഒട്ടും തിരക്കില്ലാതിരുന്നിട്ടും രണ്ടു പേര്‍ വന്ന് മനപ്പൂര്‍വം ശരീരത്ത് ഇടിക്കുകയും സ്പര്‍ശിക്കുകയും ചെയ്‌തെന്ന് നടി പറയുന്നു. സഹോദരി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് നോക്കിയത്. അന്നേരത്തെ ഷോക്കില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കൗണ്ടറില്‍ ചെന്നപ്പോള്‍ യുവാക്കള്‍ അടുത്ത് വന്ന് സംസാരിക്കാന്‍ ശ്രമിച്ചു. അന്നേരം താന് ഉച്ചത്തില്‍ സംസാരിച്ചതോടെ അവര്‍ സ്ഥലം വിടുകയായിരുന്നെന്നും നടി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here