നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

0
2

കൊച്ചി:  നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി സൂചന. അങ്കമാലിയിലുള്ള അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ മെമ്മറി കാര്‍ഡിലാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്ളതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. നടിയെ ഉപദ്രവിക്കുന്നത് സുനി നേരിട്ട് പകര്‍ത്തിയതാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് സൂചന. നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് പള്‍സര്‍ സൂനി ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന് ആശ്വാസം പകരുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. അതേസമയം, പള്‍സര്‍ സുനിയുടെയും വിജീഷിന്റെയും കസ്റ്റഡി കാലാവധി അഞ്ചുദിവസംകൂടി നീട്ടി. ദൃശ്യങ്ങള്‍ മൊബൈലില്‍നിന്ന് മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയെന്നും ഈ മെമ്മറികാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചെന്നും സുനി പൊലീസിനോട് പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here