നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഉടന്‍, ദിലീപിനെതിരെയുള്ള അന്വേഷണം അവസാന ഘട്ടത്തിലേക്ക്

0
4

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്ത കേസില്‍ തെളിവുശേഖരണം അവസാന ഘട്ടത്തിലേക്കു കടന്നു. നടന്‍ ദിലീപ് അടക്കമുള്ളവരുടെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ അന്വേഷണസംഘം നടപടി തുടങ്ങി.

ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം കാര്യങ്ങള്‍ വേഗത്തിലാക്കുന്നത്. രണ്ടു കുറ്റപത്രങ്ങളാകും സമര്‍പ്പിക്കുക. ഇവയില്‍ ഒരുമിച്ച് വിചാരണ നടത്താനാണ് ആലോചന. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പായി കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളി കളയുന്നില്ല. എന്നാല്‍, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here