നടിയെ ആക്രമിച്ച കേസ്: ദിലീപ് രണ്ടാം പ്രതി, കുറ്റപത്രം തയാറാകുന്നു

0
2

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയില്‍ പങ്കാളിയായതും നടന്‍ ദിലീപിനെ രണ്ടാം പ്രതിയാക്കും. ഒരു മാസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ കുറ്റപത്രം തയാറാക്കാന്‍ നടപടി തുടങ്ങി. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി കുറ്റസമ്മത മൊഴി നല്‍കിയ അഭിഭാഷകരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കിയേക്കും. കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളി കളയുന്നില്ല. പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച് നിര്‍ണായക ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതും അന്വേഷണ സംഘത്തിനു ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here