കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം കോടതി ഇന്ന് പരിശോധിക്കും. പരിശോധന പൂര്‍ത്തിയായാല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കും. ദിലീപ് സംശയ രോഗിയെന്ന നിലയിലാണ് മുന്‍ ഭാര്യ മഞ്ജു വാര്യര്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ദിലീപ്- കാവ്യ ബന്ധത്തിന്റെ തെളിവ് മഞ്ജുവിന് നല്‍കിയത് യുവ നടിയാണെന്ന സംശയം ദിലീപിനുണ്ടായിരുന്നുവെന്ന് മഞ്ജുവിന്റെ മൊഴിയില്‍ പറയുന്നു. നാട്ടിലും വിദേശത്തും കാവ്യയും ദിലീപും പങ്കെടുത്ത സ്‌റ്റേജ് ഷോകളില്‍ ഈ നടിയും ഉണ്ടായിരുന്നു. ഇരുവരെയും ബന്ധപ്പെടുത്തി പലതും പ്രചരിച്ചതിനു പിന്നില്‍ യുവ നടിയാണെന്ന് ദിലീപ് സംശയിച്ചിരുന്നു.
ഇക്കാര്യത്തില്‍ നടന്‍ സിദ്ദിഖിന്റെ സാന്നിദ്ധ്യത്തില്‍ അമ്മ താര നിശയില്‍വച്ച് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയിരുന്നു. തൊട്ടടുത്ത ദിവസം പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും കുറ്റപത്രം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here