കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കമുള്ളവര്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി. കേസില്‍ രഹസ്യ വിചാരണ വേണമെന്നും വനിതാ ജഡ്ജി വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. 10 പ്രതികള്‍ നേരിട്ട് ഹാജരായി. കുറ്റപത്രം വായിക്കുന്നതടക്കമുള്ള നടപടികള്‍ക്കായി കേസ് 28 ലേക്കു മാറ്റി. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യങ്ങള്‍ സ്‌പെഷല്‍ പ്രോസിക്യുട്ടര്‍ വഴി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here