ദൃശ്യങ്ങളെ ചോദ്യം ചെയ്ത് ദിലീപ്, പകര്‍പ്പ് നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷനും

0
2

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളെ ചോദ്യം ചെയ്ത് ദിലീപ്. പകര്‍പ്പ് നല്‍കുന്നതിനെ എതിര്‍ക്കാന്‍ അന്വേഷണ സംഘം. സിനിമയെ വെല്ലുന്ന ട്വീസ്റ്റുകളുമായി കേസിന്റെ നടപടികള്‍ മുന്നോട്ട്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്ന വാദമാണ് ദിലീപ് ഉയര്‍ത്തുന്നത്. ദൃശ്യങ്ങളും ശബ്ദവും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നതിന് വിപരീതമാണെന്നും കുറ്റപത്രത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനിയും പോലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ട്. പോലീസിന് ഇഷ്ടമുള്ള വിഡിയോകളും ദൃശ്യങ്ങളും മാത്രമാണ് സമര്‍പ്പിക്കപ്പെട്ട മെമ്മറി കാര്‍ഡിലുള്ളത്. മെമ്മറി കാര്‍ഡില്‍ സ്ത്രീ ശബ്ദത്തെക്കുറിച്ചും ദിലീപ് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ചില നിര്‍ദേശങ്ങളാണ് ഇടയ്ക്കിടെ കേള്‍ക്കാന്‍ കഴിയുന്ന സ്ത്രീയില്‍ നിന്ന് കേള്‍ക്കുന്നത്.
എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിനു നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. ഇതുസംബന്ധിച്ച ഹര്‍ജയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടാനും പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here