തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി രാജന്‍ പി. ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉണ്ണിയെ ചോദ്യം ചെയ്യുകയാണ്. ഭര്‍തൃവീട്ടിലെ ശാരീരിക മാനസിക പീഡനം മൂലമാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here