ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ താരത്തെ വെട്ടിക്കൊന്നു. തേന്‍മൊഴി ബി.എ എന്ന ജനപ്രിയ സീരിയലില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച സെല്‍വരത്‌ന (41)മാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം അരങ്ങേറിയത്.

പത്തു വര്‍ഷത്തിലേറെയായി തമിഴ് സീരിയലില്‍ അഭിനയിക്കുന്ന സെല്‍വരത്‌നം ശ്രീലങ്കന്‍ അഭയാര്‍ത്ഥിയാണ്. സെല്‍വരത്‌നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പോലീസിനെ അറിയിച്ചത്. ശനിയാഴ്ച സീരിയല്‍ ചിത്രീകരണത്തില്‍ നിന്നു വിട്ടുനിന്ന സെല്‍വരത്‌നം ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തേക്കു പോവുകയായിരുന്നു. ഓട്ടോറിക്ഷയില്‍ എത്തിയ ആക്രമികള്‍ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here